Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് ഒരു മരണം

10:57 AM May 31, 2024 IST | ലേഖകന്‍
Advertisement
Advertisement

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് ലാബ് ടെക്‌നിഷ്യൻ മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി കെ (26) ആണ് മരിച്ചത്. അവശതക കാരണം ഇന്ന് പുലർച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു. വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം (Sickle-cell disease). ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. കേരളത്തിൽ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോ​ഗം കണ്ടുവരുന്നത്.

Tags :
keralanews
Advertisement
Next Article