Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മനോജും മരിച്ചു, ജമ്മുകശ്മീർ ദുരന്തത്തിൽ മരണം 5

03:36 PM Dec 09, 2023 IST | ലേഖകന്‍
Advertisement

ശ്രീന​ഗർ: ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. മനോജിൻ്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന്‌ മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ഇന്നലെയാണ് അപകടത്തിൽ മരിച്ച നാല് യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു സംസ്കരിച്ചത്.
ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയ 13 അം​ഗ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. നാലു പേരാണ് ആദ്യം മരിച്ചത്. സോനാമാർഗിൽ നിന്ന് മൈനസ് പോയിൻറിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞിൽ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article