കടം, കണ്ണീർ; ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു
11:19 AM Nov 27, 2023 IST
|
ലേഖകന്‍
Advertisement
കണ്ണൂർ: കേരളം കർഷകരുടെ ചുടലപ്പറമ്പായി മാറുന്നു. കടക്കെണിയിൽ മുങ്ങി ഒരു കർഷകൻ കൂടി ഇന്ന് ജീവനൊടുക്കി. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് ആത്മഹത്യ ചെയ്‌തത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ് ക്ഷീരകർഷകൻ ആത്മഹത്യചെയ്തത്.
കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ഭാര്യ വത്സ പള്ളിയിൽ പോയ നേരത്താണ് സംഭവം. കേരള ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. വായ്പത്തുക തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന്.
Advertisement
Next Article