For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക്ക് ടാങ്ക് മാതൃകയിൽ 2 കോടിവരെ ഫണ്ടിംഗ് ഒരുക്കി മലയാളികളുടെ ആഗോള കൂട്ടായ്മ “വൺട്രപ്രണെർ”

10:13 AM Aug 12, 2024 IST | Online Desk
ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക്ക് ടാങ്ക് മാതൃകയിൽ 2 കോടിവരെ ഫണ്ടിംഗ് ഒരുക്കി മലയാളികളുടെ ആഗോള കൂട്ടായ്മ “വൺട്രപ്രണെർ”
Advertisement

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക എക്സ്പോയായ ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക് ടാങ്ക് മാതൃകയിൽ ഫണ്ടിംഗ് ഒരുക്കി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ആഗോള സ്റ്റാർട്ടപ് കൂട്ടായ്മായ “വൺട്രപ്രണെർ” (1trepreneur). ജൈറ്റെക്സിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 സംരംഭകർക്കാണ് 10 ലക്ഷം മുതൽ 2 കോടി രൂപ വരെയുള്ള ഫണ്ടിംഗ് ഒരുക്കുന്നത്. ആഗോള എക്സ്പോയുടെ ഭാഗമായിട്ടുള്ള പ്രധാനവേദിയിൽ വെച്ച് നടക്കുന്ന ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 സംഭരംഭകർക്ക് അവരുടെ ആശയം അവതരിപ്പിക്കാം.

Advertisement

ദുബായ് ജൈറ്റെക്സ് മേളയിൽ ആയിരത്തോളം സംരഭകരാണ് പങ്കെടുക്കുക. ഇതിൽ നിന്നാകും 10 പേരെ ഓപ്പൺ പിച്ചിന് തിരഞ്ഞെടുക്കുകയെന്ന് വൺട്രപ്രണെർ സ്ഥാപകരിൽ ഒരാളായ ജിമ്മി ജയിംസ് പറഞ്ഞു. സ്റ്റാർട്ടപ്പ് മേഖലയിലെ വെഞ്ചുവർ ക്യാപിറ്റലിസ്റ്റുകളും എയ്ഞ്ചൽ നെറ്റ്‌വർക്കുകളും ഗൾഫ് മേഖലയിലെ പ്രധാനപ്പെട്ട വ്യവസായികളും ഇൻവെസ്റ്റർ പാനലിന്റെ ഭാഗമാവാൻ സമ്മതം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ വൺട്രപ്രണെർ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുന്ന 20 സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ജൈറ്റെക്സിൽ പ്രത്യേകം പവലിയനും തയ്യാറാക്കും.

ഗൾഫ് മേഖലയിൽ സ്റ്റാർട്ടപ്പ് തുടങ്ങാനും വ്യാപിപ്പിക്കാനും സഹായിക്കുന്ന കൂട്ടായ്മയിൽ പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നും 1500 ഓളം സ്റ്റാർട്ടപ്പ് സ്ഥാപകർ അംഗങ്ങളാണ്. സ്റ്റാർട്ടപ്പ് സ്ഥാപകരെ ബന്ധപ്പെടുന്നതിനും സ്റ്റാർട്ടപ്പ് ആശയങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനു ഫണ്ടിംഗ് നേടുന്നതിനും ഈ കൂട്ടായ്മ സഹായിക്കും. മാസം തോറും സ്റ്റാർട്ടപ്പ് സ്ഥാപകരുടെ മീറ്റപ്പും മെന്റർഷിപ്പ് സെഷനുകളും ഈ കൂട്ടായ്‌മയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നുണ്ട്.

നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ദുബായ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ജങ്ക്ബോട്ട് (Junkbot) റോബോട്ടിക്‌സ് സ്റ്റാർട്ടാപ്പിന്റെ സ്ഥാപകനായ ഇഹ്തിഷാം പുത്തൂർ, സിലിക്കൺവാലി 500 ഗ്ലോബൽ ആക്സിലറേറ്റർ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്ലാന്റ്ഷോപ് (Plantshop.me) സ്റ്റാർട്ടപ്പിന്റ സ്ഥാപകൻ ജിമ്മി ജെയിംസ് , സ്റ്റാർട്ടപ്പ് ഇന്ത്യ മെന്ററും നിരവധി സ്റ്റാർട്ടപ്പുകളുടെ അഡ്വൈസാറുമായ സയ്യിദ് സവാദ് എന്നീ മലയാളി യുവസംരംഭകരാണ് വൺട്രാപ്രണർ എന്ന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.

നിലവിൽ ദുബായ് സർക്കാരിന്റെ കീഴിലുള്ള ഡിറ്റെക് (Dtec), ഷാർജ സർക്കാരിന്റെ കീഴിലുള്ള ഷെറ (Sherra) , അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റി എന്നിവർ വൺട്രാപ്രണെറുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.