Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.എസ്.ഇ.ബി സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നിർബന്ധം

03:30 PM Nov 21, 2024 IST | Online Desk
Advertisement

ഡിസംബർ ഒന്ന് മുതൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി) എല്ലാ സേവനങ്ങൾക്കും ഓൺലൈൻ അപേക്ഷകൾ നിർബന്ധമാക്കുന്നു. സേവനങ്ങളിൽ കൃത്യമായ ക്രമം ഉറപ്പാക്കുന്നതിന് ഈ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഓൺലൈൻ അപേക്ഷ സ്വീകരിച്ച രണ്ടു ദിവസത്തിനകം തുടർനടപടികൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. അപേക്ഷ നൽകുന്ന ഉപയോക്താക്കളെ സഹായിക്കുന്നതിനായി സീനിയോറിറ്റി നമ്പർ, ജോലി പൂർത്തിയാക്കേണ്ട തീയതി, അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്ക് എന്നിവ എസ്എംഎസ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി നൽകും. അതോടൊപ്പം, ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് മുഖേന അവരുടെ ഫയലുകളുടെ പുരോഗതി തത്സമയം നിരീക്ഷിക്കാൻ കഴിയും.

Advertisement

വെബ്‌സൈറ്റ് സേവനങ്ങൾ പുതിയ കണക്ഷനുകൾ ഉൾപ്പെടെ കെ.എസ്.ഇ.ബി യുടെ എല്ലാ സേവനങ്ങൾക്കായുള്ള അപേക്ഷകൾ ഉപഭോക്തൃ പോർട്ടലായ wss.kseb.in വഴി സമർപ്പിക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പോർട്ടലിൽ വിവരങ്ങൾ ലഭ്യമാകും. പരാതി പരിഹാരത്തിനുള്ള മെച്ചപ്പെട്ട സംവിധാനം ഉപഭോക്താക്കളുടെ പരാതികൾ ഉടൻ പരിഹരിക്കുന്നതിനായി ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെൽ രൂപീകരിക്കാനാണ് പദ്ധതി. ഓൺലൈൻ അപേക്ഷകളിൽ ഉപയോക്താക്കൾക്ക് സഹായം നൽകുന്നതിന് സെൽ ഉപയോഗപ്രദമാക്കും. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കസ്റ്റമർ കെയർ കേന്ദ്രങ്ങൾ ആരംഭിക്കാനും കെ.എസ്.ഇ.ബി പദ്ധതിയിടുന്നു.

Advertisement
Next Article