മണിക്കൂറുകൾ മാത്രം ബാക്കി; പൂര ആവേശത്തിൽ തൃശ്ശൂർ
04:41 PM Apr 18, 2024 IST
|
Online Desk
Advertisement
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് പ്രൗഢോജ്വലമായ തുടക്കം കുറിച്ച് നൈതലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി.
പ്രദക്ഷിണ വഴിയിലൂടെ വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരനട തുറന്ന് പുറത്തിറങ്ങി.
നാദ, മേള വർണ്ണ വിസ്മയ കാഴ്ചകളുടെ മണിക്കൂറുകളാണ് ഇനിയുള്ളത്.
Advertisement
നാളെയാണ് പ്രസിദ്ധമായ തൃശൂര്‍ പൂരം. നാളെ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ പ്രവേശിക്കും. പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് നാളെ ഉച്ചതിരിഞ്ഞ് പരിശോധിക്കും. രണ്ട് മണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ഗജവീരന്മാരെ കൊണ്ട് നിറയും. പാറമേക്കാവ്, തിരുവമ്പാടി എഴുന്നള്ളിപ്പുകള്‍ക്ക് 15 വീതവും മറ്റു ഘടക പൂരങ്ങള്‍ക്കായി അറുപതിലധികം ഗജവീരന്മാരാണ് അണിനിരക്കുന്നത്.
Next Article