For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉമ്മന്‍ ചാണ്ടി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

11:53 AM Jul 04, 2024 IST | Online Desk
ഉമ്മന്‍ ചാണ്ടി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു
Advertisement

ഫുജൈറ: അക്കാദമിക വിജയങ്ങളും പദവികളും ലഭിക്കുമ്പോള്‍ പ്രോത്സാഹനവും മാര്‍ഗദര്‍ശനവും കരുതലുമായി പ്രവര്‍ത്തിച്ച മാതാപിതാക്കളെയും ഗുരുക്കളെയും വിസ്മരിക്കരുതെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ പറഞ്ഞു.

Advertisement

ഇന്‍കാസ് ഫുജൈറ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പത്താം തരം പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 120ലധികം കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി കെ.സി. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഡോ. സൗമ്യ സരിന്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രഥമ ഉമ്മന്‍ ചാണ്ടി മാധ്യമ അവാര്‍ഡ് അഡ്വ. ചാണ്ടി ഉമ്മനില്‍ നിന്ന് ജയ് ഹിന്ദ് ടി.വി മിഡിലീസ്റ്റ് ഹെഡ് എല്‍വിസ് ചുമ്മാര്‍ ഏറ്റുവാങ്ങി.

ബിസിനസ് മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെയും കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് കെ.സി. അബൂബക്കറിനെയും വിവിധ സ്‌കൂളുകളിലെ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.

ഡോ. സൗമ്യ സരിന്‍, ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് സുനില്‍ അസീസ്, ഡോ. പുത്തൂര്‍ റഹ്മാന്‍, യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സഞ്ജു പിള്ള, അശോക് കുമാര്‍ എന്നിവരും പുന്നക്കല്‍ മുഹമ്മദാലി, ഷാജി കാസ്മി, ബിജോയ് ഇഞ്ചിപ്പറമ്പില്‍, ലെസ്റ്റിന്‍ ഉണ്ണി, നാസര്‍ പാണ്ടിക്കാട് എന്നിവരും ആശംസ അറിയിച്ചു. ജിതീഷ് നമ്പറോന്‍, ഉസ്മാന്‍ ചൂരക്കോട്, അനീഷ് ആന്റണി, അജീഷ് പാലക്കാട്, അയൂബ് തൃശൂര്‍, മോനി ചാക്കോ, നാസര്‍ പറമ്പില്‍, അനന്തന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Author Image

Online Desk

View all posts

Advertisement

.