For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അമിത് ഷാ വന്നേ പറ്റൂ: പ്രതിപക്ഷം

03:49 PM Dec 14, 2023 IST | ലേഖകന്‍
അമിത് ഷാ വന്നേ പറ്റൂ  പ്രതിപക്ഷം
Advertisement

ന്യൂഡൽഹി: ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് ബിജെപി കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്ക. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാമറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഭ്യന്ത്ര മന്ത്രി അമിത് ഷാ നേരിട്ടെത്തി വിശദികരിച്ചേ പറ്റൂ എന്ന് കോൺ​ഗ്രസ് അം​ഗങ്ങൾ ആവശ്യപ്പെട്ടു. അതിന്റെ പേരിൽ നാല് കോൺ​ഗ്രസ് എംപിമാരടക്കം അഞ്ച് പേരെ സമ്മേളന കാലത്ത് സസ്പെൻഡ് ചെയ്തു.
ഇന്നത്തെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് സുരക്ഷാ വീഴ്ച പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. കോൺ​ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർ​ഗെ, ജയറാം രമേശ്, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ പങ്കെടുത്തു. "ഇത് കടുത്ത സുരക്ഷാ വീഴ്ചയാണ്, രാജ്യത്തിന് നാണക്കേടാണ്, ജനാധിപത്യത്തിന്റെ കവാടം സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, എങ്ങനെയാണ് രാജ്യത്തിന്റെ മുഴുവൻ ക്രമസമാധാനവും നിലനിർത്താൻ കഴിയുക. ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ വിശദീകരണം നൽകണം. 22 വർഷം മുമ്പ് നടന്ന സംഭവത്തിൽ നിന്ന് നമ്മൾ എന്താണ് പഠിച്ചത്?…"- ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു.
"പാർലമെന്റിൽ മികച്ച സുരക്ഷയുണ്ട്, എന്നിട്ടും ചില ആൺകുട്ടികൾ അവിടെ പ്രവേശിച്ചു. അവരുടെ കൈവശം ആയുധങ്ങളൊന്നുമില്ല, പക്ഷേ അവർ പാർലമെന്റിനകത്ത് ചാടി. കഴിഞ്ഞ ഒരു മാസമായി സർക്കാർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും, സർക്കാർ രൂപീകരണത്തിലും, സത്യപ്രതിജ്ഞാ ചടങ്ങുകളിലും, രാജ്യസുരക്ഷയിലും തിരക്കിലാണ്."- ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തും സർക്കാരിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നു.
അതിനിടെ, കോൺഗ്രസ് എംപി രാജീവ് ശുക്ലയും മറ്റ് നിരവധി രാജ്യസഭാ എംപിമാരും പാർലമെന്റ് സുരക്ഷാ ലംഘനത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.