Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കക്കയത്ത് കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാന്‍ ഉത്തരവ്

07:52 PM Mar 06, 2024 IST | Online Desk
Advertisement

കോഴിക്കോട്: കക്കയത്ത് കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാന്‍ ഉത്തരവ്. മയക്കു വെടിവെച്ച് പിടികൂടാനായില്ലെങ്കില്‍ മാര്‍ഗ നിര്‍ദേശം പാലിച്ച് കൊല്ലാനാണ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവിട്ടത്. പാലാട്ട് അബ്രഹാം (അവറാച്ചന്‍- 68) ആണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്.

Advertisement

കര്‍ഷകന്റെ മരണത്തില്‍ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ എബ്രാഹമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് തടഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച കക്കയം ടൗണില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് സംഭവം. കൊക്കോ പറിക്കുന്നതിനിടെയാണ് കര്‍ഷകനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസി കൊച്ചുപുരയില്‍ അമ്മിണിയാണ് രക്തത്തില്‍ കുളിച്ച് അബ്രഹാമിനെ കണ്ടത്. നാട്ടുകാരെത്തി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

Advertisement
Next Article