For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ട്രെയിനുകളില്‍ ഓര്‍ഡിനറി നിരക്ക് പ്രാബല്യത്തില്‍ വന്നു

12:06 PM Feb 27, 2024 IST | Online Desk
ട്രെയിനുകളില്‍ ഓര്‍ഡിനറി നിരക്ക് പ്രാബല്യത്തില്‍ വന്നു
Advertisement

തൃശൂര്‍: തിരുവനന്തപുരം ഡിവിഷണില്‍ തീവണ്ടി നമ്പര്‍ പൂജ്യത്തില്‍ തുടങ്ങുന്ന എക്‌സ്പ്രസ് സ്‌പെഷല്‍, മെമു എക്‌സ്പ്രസ് സ്‌പെഷല്‍ വണ്ടികള്‍ക്ക് ഓര്‍ഡിനറി നിരക്ക് പ്രാബല്യത്തിലായി.

Advertisement

ഇതനുസരിച്ച് തൃശൂര്‍ വഴി ഓടുന്ന 06438/06439 ഗുരുവായൂര്‍ - എറണാകുളം - ഗുരുവായൂര്‍, 06445/06446 ഗുരുവായൂര്‍ - തൃശൂര്‍ - ഗുരുവായൂര്‍, 06797/06798 പാലക്കാട് - എറണാകുളം - പാലക്കാട്, 06017/06018 ഷൊര്‍ണൂര്‍ - എറണാകുളം - ഷൊര്‍ണര്‍, 06447/06448 ഗുരുവായൂര്‍ - എറണാകുളം - ഗുരുവായൂര്‍, 06495 തൃശൂര്‍ - ഷൊര്‍ണൂര്‍, 06497 ഷൊര്‍ണൂര്‍ - തൃശൂര്‍, 06461 ഷൊര്‍ണൂര്‍ - തൃശൂര്‍ എന്നീ വണ്ടികളില്‍ കുറഞ്ഞ യാത്ര നിരക്ക് 10 രൂപ ആയിരിക്കും.

ഓര്‍ഡിനറി ടിക്കറ്റുകളുടെ വില്‍പന എല്ലാ സ്റ്റേഷനുകളിലും ആരംഭിച്ചു. യു.ടി.എസ് ഓണ്‍ മൊബൈല്‍ എന്ന ആപ്പ് ഉപയോഗിച്ച് സ്വന്തമായി ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഈ വണ്ടികളില്‍ യാത്ര ചെയ്യാന്‍ ഓര്‍ഡിനറി ടിക്കറ്റ് എടുത്താല്‍ മതിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Author Image

Online Desk

View all posts

Advertisement

.