For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നീതി ഔദാര്യമല്ല ; സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

03:52 PM Oct 23, 2024 IST | Online Desk
നീതി ഔദാര്യമല്ല   സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ
Advertisement

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ.ക്രമസമാധാന പ്രശ്‌നം എന്ന ഓമനപ്പേരിട്ട് സര്‍ക്കാര്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാ പരിധിയും ലംഘിച്ചെന്നും ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

Advertisement

സര്‍ക്കാരിന്റെ ഔദാര്യം വേണ്ടെന്നും നീതി നടപ്പിലാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ഏകപക്ഷീയമായ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് .സര്‍ക്കാര്‍ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല.രാജ്യത്ത് നിലനില്‍ക്കുന്ന നിയമം എന്താണെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്ന് സഭാ നേതാക്കള്‍ പറഞ്ഞു.

സഭക്ക് ഔദാര്യം അല്ല, ലഭിക്കേണ്ട അവകാശമാണ് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടത്.ഈ നയം നിര്‍ത്തിയില്ലെങ്കില്‍ സഭ ഉപ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും ദീയസ്‌കോറസ് മെത്രാപോലീത്ത പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.