ഒരുമ - ബി.ഇ.സി സമ്മാനപദ്ധതി : രണ്ടാംവാരവിജയികളെ പ്രഖ്യാപിച്ചു!
കുവൈത്ത് സിറ്റി: ഒരുമ സാമൂഹിക സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്ക് ബി.ഇ.സി എക്സ്ചേഞ്ചിൽ സമ്മാന പദ്ധതി. ബി.ഇ.സി പേ ആപ്പ് വഴിയോ ബ്രാഞ്ചുകൾ വഴിയോ പണം അയക്കുന്ന ഒരുമ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് ഓരോ ആഴ്ചയിലും അമേരിക്കൻ ടൂറിസ്റ്റർ ബ്രാൻഡിന്റെ ട്രോളി ബാഗുകൾ സമ്മാനമായി ലഭിക്കും. ഓരോ തവണ കാശ് അയക്കുമ്പോഴും 500 റിവാർഡ് പോയിൻ്റു ലഭിക്കും. 2000 പോയിൻറ് ലഭിക്കുന്നവർക്ക് രണ്ടു ദീനാറിന്റെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാവുന്ന ഹൈപ്പർമാർക്കറ്റ് റഡീം വൗച്ചറും ലഭിക്കുന്നതാണ് സമ്മാന പദ്ധതി.
രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പ് ഒരുമ ഫേസ്ബുക്ക് പേജ് എഫ്.ബി ലൈവ് വഴി നടന്നു. ഇലക്ട്രോണിക് സംവിധാനത്തിലൂടെ സുതാര്യമായി നടന്ന നറുക്കെടുപ്പിൽ മിനു വർഗീസ്, ജർഷാദ് അയ്യൂബ്, ശേഖരൻ കുമാരൻ അജി, സൈനുദ്ധീൻ വി.വി, എന്നിവർ വിജയികളായി. ജൂൺ 21 മുതൽ 27 വരെ പണം അയച്ചവരിൽ നിന്നാണ് വിജയികളെ തിരത്തെടുത്തത്. ഒരുമ ആക്ടിംഗ് കൺവീനർ നൈസാം.സി.പി നറുക്കെടുപ്പ് നിയന്ത്രിച്ചു. ഒരുമ സെക്രട്ടറി അംജദ് കോക്കൂർ ടെക്നിക്കൽ സപ്പോർട്ട് നൽകി. ജൂൺ 10 മുതൽ ആഗസ്റ്റ് 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിൽ മൊത്തം 36 പേർക്ക് സമ്മാനങ്ങൾ നൽകും. സഹായങ്ങൾക്ക് 97152818, 1824000 നമ്പറുകളിൽ വാട്സപ്പ് ചെയ്യുകയോ ബി.ഇ.സി പേ ആപ്പ് വഴി ചാറ്റ് ചെയ്യുകയോ ചെയ്യാം.