Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒരുമ പ്രവാസി ക്ഷേമ പദ്ധതിഅംഗത്വ കാമ്പയിൻ തുടങ്ങി

08:02 PM Dec 12, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയുടെ 2024 ലേക്കുള്ള അംഗത്വ ക്യാമ്പയിന് തുടക്കമായി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലും ഫഹാഹീൽ യൂണിറ്റി സെൻ്ററിലുമായി നടന്ന പരിപാടിയിൽ സി പി നൈസാം അധ്യക്ഷത വഹിച്ചു. കെ ഐ ജി പ്രസിഡണ്ട് ശരീഫ് പി ടി കാമ്പയിൻ ഉത്ഘാടനം നിർവഹിച്ചു. കെ ഐ ജി വൈസ് പ്രസിഡണ്ടുമാരായ സക്കീർ ഹുസൈൻ തുവൂർ, ഫൈസൽ മഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് പദ്ധതി വിശദാംശങ്ങൾ ഒരുമ ചെയർമാൻ സി പി നൈസാം വിശദീകരിച്ചു.

Advertisement

2012 ൽ തുടങ്ങിയ ഒരുമ പതിമൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടര ദിനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാവുന്നതാണ്. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ഒരുമ ധന സഹായം നൽകുന്നത്.കൂടാതെ ഹൃദയ ശസ്ത്രക്രിയ ക്ക് (ബൈപാസ്),50000 രൂപയും ഹൃദയ സംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് 25000 രൂപ ചികിത്സാ സഹായവും ഒരുമ നൽകുന്നുണ്ട്. ഡിസംബർ 8ന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കുവാനും സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 66478880, ഫഹാഹീൽ 66610075, അബു ഹലീഫ 98760453 സാൽമിയ 50167975,സിറ്റി 94473617, റിഗ്ഗായ് 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ www.orumakuwait.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കും.

ചടങ്ങിൽ കെ ഐ ജി ഏരിയ പ്രസിഡണ്ടുമാർ കെ.ഐ.ജി, യൂത്ത് ഇന്ത്യ, ഐവ യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറിമാർ, ഒരുമ കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. രണ്ട് മേഖലകളിൽ നടന്ന കിക്കോഫ് മീറ്റിംഗുകളിൽ മനാഫ് പി കെ, അൻസാർ കെ എം എന്നിവർ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി. ആക്ടിങ്ങ് ജന:സെക്രട്ടറി മനാഫ് സി എ സമാപന പ്രസംഗവും ഒരുമ കേന്ദ്ര ട്രഷറർ അഫ്താബ് ആലം സ്വാഗതപ്രഭാഷണവും നിർവഹിച്ചു.

Advertisement
Next Article