For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിദ്യാർത്ഥി കുടിയേറ്റം വമ്പിച്ച മസ്തിഷ്ക ചോർച്ചക്ക് വഴിതെളിക്കും: ഡോ.ശശി തരൂർ

10:12 AM Nov 01, 2023 IST | Veekshanam
വിദ്യാർത്ഥി കുടിയേറ്റം വമ്പിച്ച മസ്തിഷ്ക ചോർച്ചക്ക് വഴിതെളിക്കും  ഡോ ശശി തരൂർ
Advertisement

തിരുവനന്തപുരം:കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും വിദ്യാർഥികളുടെ കുടിയേറ്റം അനിയന്ത്രിതമായി വർധിക്കുമെന്ന് ഡോ.ശശി തരൂർ പറഞ്ഞു. മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലായും, ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്സും സംയുക്തമായി കോളേജിൽ വച്ച് സംഘടിപ്പിച്ച "വിദ്യാർത്ഥി കുടിയേറ്റം:പരിഹാരമോ, പ്രതിസന്ധിയോ" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേ മൂന്നിൽ രണ്ട് യുവാക്കളും കുടിയേറാൻ ആഗ്രഹിക്കുന്നു വെന്ന് ഒരു പ്രമുഖ മാധ്യമം നടത്തിയ സർവേയിൽ വ്യക്തമായി. അതാണ് പൊതു മനസ്ഥിതി എങ്കിൽ, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 10 ലക്ഷം ചെറുപ്പക്കാർ കേരളത്തിന് വെളിയിലേക്ക് ജോലിതേടി പോകുമെന്ന് അദ്ദേഹം പറഞ്ഞു.ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ടെങ്കിലും, ആധുനിക മാറ്റങ്ങൾ ക്കനുടരിച്ച് കോഴ്സുകളും, സിലബസും മാറേണ്ടിയിരിക്കുന്നു. തൊഴിൽ സാധ്യതയുള്ള ശാസ്ത്രീയമായ കോഴ്സുകൾ നമ്മുടെ സർവകലാശാലകളിൽ പഠിപ്പിക്കാൻ സാധിക്കണം . ഇന്ന് പഠിപ്പിക്കുന്ന ഭൂരിപക്ഷം കോഴ്സുകളും 2030 ആകുമ്പോഴേക്കും ഈ ലോകത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും, ഇതിനോടകം പുറത്തുവന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു. മെഡിക്കൽ ട്രൻസ്കൃപ്ഷൻ കോഴ്സുകൾ ഇന്ന് ഒരിടത്തുമില്ല.പകരം നിർമിതി ബുദ്ധി അടിസ്ഥമാക്കിയുള്ള കോഴ്സുകൾ പ്രാധാന്യം നേടി. അതിനനുസരിച്ച മാറ്റങ്ങൾ നമ്മുടെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കണം.എങ്കിലേ തൊഴിൽ സാധ്യത ഉണ്ടാകൂ. കേരളത്തിൽ വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ ഉണ്ടാകണം.അതിനു വലിയ രീതിയിൽ നിക്ഷേപം വരണം.നിക്ഷേപകന് സുരക്ഷിതത്വം ഉണ്ടാകാൻ Investor Protection Act നടപ്പിലാക്കണം.ഇന്ത്യയിൽ എല്ലാ അനുമത്തികളും ലഭിച്ചു ഒരു വ്യവസായ സ്ഥാപനം തുടങ്ങാൻ 140 ദിവസം ആവശ്യമുള്ളപ്പോൾ കേരളത്തിൽ 236 ദിവസമാണ് വേണ്ടിവരുന്നത്. അമേരിക്കയിൽ 5 ദിവസവും സിംഗപ്പൂരിൽ 3 ദിവസവും മാത്രമാണ് എടുക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് തൊഴിൽ സാധ്യത കൂടുതൽ ഉള്ള നിക്ഷേപത്തിന് വഴിയൊരുക്കനം. ഡയറക്ടർ Rev. അഡ്വ.ജോസഫ് വെന്മനത് അധ്യക്ഷത വഹിച്ചു. ഡോ.K.G. വിജയ ലക്ഷ്മി,അഡ്വ.പി.എസ്.ശ്രീകുമാർ, ഡോ.എസ്.എസ്.ലാൽ, ഡോ.പി. സി.ജോൺ, ഡോ. ഉഷാകുമാരി എന്നിവർ പങ്കെടുത്തു.സെമിനാറിന് ശേഷം നടന്ന അശയ സംവാദത്തിൽ, 30 വയസ്സിനു താഴെയുള്ള യുവാക്കൾക്കായി ലോക്സഭയിൽ 10 സീറ്റ് മാറ്റ വക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേൽ - പലസ്തീൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയിൽ വന്ന പ്രമേയത്തിൽ, ഇന്ത്യയുടെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടാണെങ്കിലും വെടിനിർത്തലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമായിരുന്നു എന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

Advertisement

Author Image

Veekshanam

View all posts

Advertisement

.