പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്
10:16 AM Jan 11, 2025 IST | Online Desk
Advertisement
തൃശൂർ: അനശ്വര ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്. അവസാനമായി ഒരുനോക്ക് കാണാൻ ഒട്ടേറെപ്പേരാണ് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ഇരിങ്ങാലക്കുടയിൽ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്നായിരിക്കും ഭൗതികശരീരം വഹിച്ച് പറവൂരിലേക്കുള്ള യാത്ര. ചലച്ചിത്ര സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Advertisement
പൊതുദർശനത്തിനു ശേഷം വൈകിട്ട് 3.30നു പാലിയം ശ്മശാനത്തിൽ സംസ്കാരം നടക്കും. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 7.54-നായിരുന്നു മരണം.