കോടതിയും തഴഞ്ഞു: മൂക്കിന്‍ തുമ്പത്തെ 'പീപ്പിയെ' തൊടാതെ പൊലീസ്
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും കേരള പൊലീസിന് ദിവ്യയെ തൊടാന്‍ പേടി. തെളിവുകളും മൊഴികളും ദിവ്യയ്ക്ക് പ്രതികൂലമായിട്ടു പോലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂക്കിന്‍ തുമ്പത്തുള്ള ദിവ്യയെ തൊടാന്‍ കാക്കിക്ക് മുട്ടിടി. മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നതു വരെ അറസ്റ്റിന് വഴങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിട്ടും ദിവ്യ കാണാമറയത്തു തന്നെ. പ്രതിഷേധങ്ങളില്‍ കേരളം കത്തുമ്പോഴും പിണറായിയുടെ സംരക്ഷണ വലയത്തില്‍ സുരക്ഷിതയാണ് ദിവ്യ.
സമ്മേളന കാലത്ത് നടപടി സ്വീകരിക്കില്ലെന്ന പാര്‍ട്ടിയുടെ ഇതുവരെയില്ലാത്ത ന്യായം നിരത്തുമ്പോള്‍ പാര്‍ട്ടി സഖാക്കള്‍ ഒന്നോര്‍ക്കണം അച്ഛന്‍ നഷ്ടപ്പെട്ട രണ്ട് പെണ്‍മക്കളുടെ അവസ്ഥ. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയുള്‍പ്പടെ പൊലീസ് തല്ലിച്ചതയ്ക്കുമ്പോഴും ആ ശുഷ്‌ക്കാന്തി ദിവ്യയെ പിക്കുന്ന കാര്യത്തിലില്ല. ദിവ്യയ്‌ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഇനി പൊലീസ് എന്ത് ന്യായീകരണമാണ് പൊലീസ് നിരത്താനുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. പെറ്റിക്കേസുകളില്‍ പോലും കാലതാമസമെടുക്കാതെ