Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിലപാടുകളുടെ രാജകുമാരന്റെ ഓർമ്മകളിൽ അഞ്ജലികൾ അർപ്പിച്ച് ഒഐസിസി എറണാകുളം ജില്ലാ കമ്മറ്റി .

07:09 PM Dec 21, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി മൂന്നാമത് പി ടി തോമസ് അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. റിയാദ് സബർമതിയിൽ പ്രെസിഡന്റ് മാത്യു ജോസെഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ശുകൂർ ആലുവ ഉദ്‌ഘാടനം ചെയ്തു.

Advertisement

നാല് തവണ എം എൽ എ ആയ പി ടി കേരള നിയമസഭയിൽ കോൺഗ്രസിന്റെ തീപ്പൊരി സാന്നിധ്യമായിരുന്നു. ഏതു വിഷയവും ശക്തമായും വ്യക്തമായും അവതരിപ്പിക്കാനുള്ള അസാമാന്യപാടവം പി ടി യുടെ പ്രത്യകതയായിരുന്നു. മയമില്ലാതെ വിമർശിക്കുമ്പോഴും മാന്യതയുടെ പര്യായം ആയിരുന്നു പി ടി എന്ന് ശുകൂർ ആലുവ അനുസ്മരിച്ചു.

വായനയുടെ ആഴം , കോൺഗ്‌സിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിലുള്ള അടിയുറച്ച വിശ്വാസം, എന്നും ജനപക്ഷത്തു നിലക്കാനുള്ള ആർജവം എന്നിവയായിരുന്നു പി ടി എന്ന നേതാവിന്റെ കരുത്ത്. നിർഭയമായ ആ ശബ്ദവും പുഞ്ചിരി തെളിയുന്ന ആ മുഖവും കോൺഗ്രസിന്റെ തീരാ നഷ്ട്ടങ്ങളാണെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച സൗദി നാഷണൽ കമ്മറ്റി ട്രഷറർ റഹ്‌മാൻ മുനമ്പത് പറഞ്ഞു.

മുട്ടിൽ മരം മുറി കേസ്, നിയമസഭാ കയ്യാങ്കളി കേസ്, പുരാവസ്തു തട്ടിപ്പു കേസ് എന്നിവ നിയമസഭയിൽ ശക്തമായി ഉന്നയിച്ചത് പി ടി ആയിരുന്നു, യുവ സാമാജികരെക്കാൾ ഊർജസ്വലത പ്രകടിപ്പിച്ച പി ടിക്കു വഴങ്ങാത്തതായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ അനുസ്‌മരിച്ചു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന പി ടി ക്കു കോൺഗ്രസ് പ്രവർത്തകരോടും പ്രവത്തകർക്കു പി ടി യോടും ഉണ്ടായിരുന്നത് ആത്മബന്ധമായിരുന്നു എന്നും വിലാപയാത്രയിൽ വിങ്ങിയ ഹൃദയങ്ങളിൽ നിന്നും ഉയർന്ന തേങ്ങലുകൾ ആ ആത്മബന്ധത്തിന്റെ സാക്ഷ്യപത്രങ്ങളാണെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി സീനിയർ വൈസ് പ്രെസിഡെന്റ് സലിം കളക്കര.

ആമുഖ പ്രഭാഷണം ജില്ലാ വർക്കിംഗ് പ്രെസിഡന്റ്റ് അലി ആലുവ നിർവഹിച്ചു.

സിദ്ധീക്ക് കല്ലൂപ്പറമ്പൻ. നൗഷാദ് കറ്റാനം ,നൗഷാദ് പാലമേൽ തൊടുപുഴ, അമീർ പട്ടണത്ത്, സലാം പെരുമ്പാവൂർ, ബിനു തോമസ് ,ജിബിൻ സമദ്, യഹിയ കൊടുങ്ങല്ലൂർ,നാസർ ലൈസ്,സലിം ആർത്തിയിൽ, സുരേഷ് ശങ്കർ, ജയൻ കൊടുങ്ങല്ലൂർ, കെ കെ തോമസ് ,അലക്സ് കൊട്ടാരക്കര, ജോൺസൺ മാർക്കോസ്, ജോജോ ജോർജ്, അൻസായി ഷൗക്കത്ത്, രഘുനാഥ് പറശ്ശിനി കടവ്, ഹരീന്ദ്രൻ കണ്ണൂർ, കമറുദ്ധീൻ ആലപ്പുഴ എന്നിവർ അനുസ്‌മരിച്ചു .

ജില്ലാ ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതവും ജില്ലാ ട്രഷറർ ജാഫർ ഖാൻ മുവ്വാറ്റുപുഴ നന്ദിയും പറഞ്ഞു.

Advertisement
Next Article