For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വീണ്ടും പടയപ്പ

10:34 AM Mar 25, 2024 IST | ലേഖകന്‍
വീണ്ടും പടയപ്പ
Advertisement
Advertisement

ഇടുക്കി: വീണ്ടും നാട്ടിലിറങ്ങി പടയപ്പ. പടയപ്പയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘത്തിൻ്റെ ദൗത്യം എത്തി. കുമളി-മൂന്നാർ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്.
ഡ്രോൺ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ വ്യാപക നാശം വരുത്തിയതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഹൈറേഞ്ച് സർക്കിൾ സിസിഎഫ് നേരിട്ട് എത്തിയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. അത്യാധുനിക സംവിധാനം ഉള്ള ഡ്രോൺ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.