Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പത്മജയുടെ തീരുമാനം അക്ഷന്തവ്യമായ അപരാധം: മുല്ലപ്പള്ളി രാമചന്ദ്രന്‍

04:47 PM Mar 08, 2024 IST | Online Desk
Advertisement


കോഴിക്കോട്:
ബി.ജെ.പിയിലെക്ക് ചേക്കേറാനുള്ള പത്മജ വേണുഗോപാലിന്റെ തീരുമാനം തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടു മാത്രമാണ്. തീവ്ര ഫാസിസത്തിനെതിരെ ആശയ പരമായ പോരാട്ടം ശക്തമാക്കേണ്ട ഒരു ഘട്ടത്തില്‍ ലീഡര്‍ കെ. കരുണാകരന്റെ മകള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അക്ഷന്തവ്യമായ അപരാധമാണ് അവര്‍ ചെയ്തത്. ലീഡറുടെ മകള്‍ എന്ന ഒറ്റക്കാരണംകൊണ്ടാണ് വഴിവിട്ട് എല്ലാ പദവികളും അവസരങ്ങളും അവര്‍ക്ക് നല്‍കിയത്. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന എത്രയെത്ര കഴിവുറ്റ മഹിളകള്‍ കോണ്‍ഗ്രസ്സിലുണ്ട്. അക്കാര്യമെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.
നിര്‍ണ്ണായകമായ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മതേതര ശക്തികള്‍ തമ്മിലുള്ള ഐക്യം പൂര്‍വ്വാധികം ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ട ഘട്ടത്തിലാണ് മതേതര വാദിയായ ലീഡറുടെ മകള്‍ സംഘ്പരിവാറില്‍ ചേര്‍ന്നത്. ലീഡറുടെ ഓര്‍മ്മയോട് കാട്ടിയ അനാദരവാണിത്.

Advertisement

Advertisement
Next Article