Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെയിന്റ് ഫാക്ടറിയില്‍ തീപിടുത്തം: 11 പേര്‍ മരിച്ചു

11:14 AM Feb 16, 2024 IST | Online Desk
Advertisement

ഡല്‍ഹി: ഡല്‍ഹി ആലിപ്പൂരിലെ പെയിന്റ് ഫാക്ടറിയില്‍ തീപിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സംഭവം.

Advertisement

ഫാക്ടറിയില്‍ നിന്ന് വന്‍തോതില്‍ തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ ഏതാനും കടകള്‍ക്കും വീടുകള്‍ക്കും തീപിടിച്ചു. ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.ഫാക്ടറിയില്‍ തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാല് മണിക്കൂര്‍ പരിശ്രമത്തിന് ശേഷമാണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്. മൃതദേഹങ്ങള്‍ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Next Article