ഇറാനില്‍ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 7പേര്‍ കൊല്ലപ്പെട്ടു.
01:41 PM Jan 18, 2024 IST
|
Veekshanam
Advertisement
ടെഹ്റാൻ: ഇറാനില്‍ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പാക് അതിര്‍ത്തി നഗരമായ സറാവന്‍ നഗരത്തില്‍ നടത്തിയ ആക്രമണം ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. വിഘടനവാദികള്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തെ ബലൂചിസ്ഥാന്‍ മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായാണ് പാക്കിസ്ഥാൻ പ്രത്യാക്രമണം.
Advertisement
Next Article