പാലക്കാടും ചേലക്കരയും സിപിഎം - ബിജെപി ഡീല്‍: എം എം ഹസ്സന്‍
ചേലക്കര: പാലക്കാടും ചേലക്കരയും സിപിഎം - ബിജെപി ഡീലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ആളെ പാലക്കാട് ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞിട്ടും കൊണ്ടുനടക്കുന്നത് ഡീലിന്റെ ഭാഗമാണെന്നും ചേലക്കരയില്‍ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചേലക്കരയില്‍ രമ്യഹരിദാസിനെയും പാലക്കാട് രാഹുലിനെയും ജനം ഏറ്റെടുത്ത് കഴിഞ്ഞു. ഈ ഡീൽ കൊണ്ട് നന്നിട്ട് ഒരു കാര്യവുമില്ല. ജനം യുഡിഎഫിന് ഒപ്പമാണെന്നും എം എം ഹസ്സൻ പറഞ്ഞു.
പൂരം കലക്കിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വന്തം ഘടകകക്ഷിയായ സിപിഐ വരെ അത് തള്ളിപറഞ്ഞു. ത്രിതല അന്വേഷണത്തിനിടയിലും പൂരകമ്മിറ്റിക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പൂരം പോലീസും സിപിഎമ്മും ബിജെപിക്ക് വേണ്ടി കലക്കിയത് തന്നെയാണ്. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ് എന്നും നിലകൊണ്ടിട്ടുള്ളത്. ജമാഅത്ത് ഇസ്ലാമിയുടെയും പിഡിപിയുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ സിപിഎമ്മിന് കഴിയുമോയെന്നും എംഎംഹസ്സന്‍ ചോദിച്ചു.
വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയും കേന്ദ്രസര്‍ക്കാരും പാവങ്ങളുടെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. ഇന്ത്യയില്‍ പട്ടിണി മരണം വര്‍ധിക്കുന്നു. ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ 105-ാം സ്ഥാനത്താണ്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു.
നരേന്ദ്രമോദിയുടെ മുഖത്തേക്ക് വിരല്‍ചൂണ്ടി സംസാരിക്കാന്‍ സാധിക്കുന്ന ശക്തമായ പ്രതിപക്ഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കേന്ദ്രത്തിലുള്ളത്. അതിലേക്ക് അതിശക്തയായ ധീരവനിത പ്രിയങ്കാഗാന്ധി കൂടി എത്തുന്നതോടെ സംഘപരിവാറിന്റെ ധിക്കാരപരമായ ഏകാധിപത്യപ്രവണതയെ ചെറുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെപിസിസി സെക്രട്ടറി ഐ കെ രാജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി ഐ ഷാനവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെുത്തു.