പാലക്കാട് ബിജെപി ലീഡ് കുറയുന്നു; 412 വോട്ടിന് മാത്രം മുന്നിൽ
10:34 AM Nov 23, 2024 IST
|
Online Desk
Advertisement
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിജെപിയുടെ ലീഡ് കുറയുന്നു. ബിജെപിക്യാമ്പിന് ആശങ്ക. ബിജെപി ശക്തി കേന്ദ്രങ്ങളിൽ സി കൃഷ്ണകുമാറിന് ലീഡ് നില കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഇ ശ്രീധരൻ നേടിയ ലീഡ് നിലനിർത്താൻ കൃഷ്ണകുമാറിന് കഴിയുന്നില്ല. നഗരസഭകളിൽ ബിജെപി മുന്‍തൂക്കമുണ്ടായിരുന്ന മേഖലകളിലാണ് ഇപ്പോൾ ലീഡ് കുറയുന്നത്. അതേസമയം ബിജെപി സ്വാധീനമേഖലകളിൽ വോട്ട് ഉയർത്താനായത് യുഡിഎഫ് ക്യാമ്പിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.
Advertisement
Next Article