ആദ്യമണിക്കൂറില്‍ 13.71% പോളിംഗ്; ബൂത്തുകളില്‍ നീണ്ട നിര
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7മണിക്ക് തന്നെ ബൂത്തുകളില്‍ മുന്നിൽ നീണ്ട നിരയാണ് ഉള്ളത്. ആദ്യ മണിക്കൂറിൽ 13.71 ശതമാനം പോളിംഗ് ആണ് നടന്നത്. എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 88ാം ബൂത്തിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സരിന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല ഒരു മണിക്കൂറോളം കാത്തുനിന്നും ഇദ്ദേഹം വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. അതേസമയം വോട്ടിംഗ് മന്ദഗതിയിലാണ് നടക്കുന്നതെന്നും വരണാധികാരി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ രംഗത്ത് വന്നിട്ടുണ്ട്.
ഷാഫി പറമ്പിൽ എംപി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മണപ്പുള്ളിക്കാവിലെ ബൂത്തിലെത്തി നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി. കേരളം ആഗ്രഹിക്കുന്ന വിധിയായിരിക്കും ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും. രാഹുലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നും ഷാഫി പറഞ്ഞു.