Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു

06:47 PM Sep 11, 2024 IST | Online Desk
Advertisement

പാലക്കാട്‌: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു. സെപ്റ്റംബർ 26,27 തിയ്യതികളിൽ പാലക്കാട്‌ ഗവണ്മെന്റ്. വിക്ടോറിയ കോളേജിൽ 'വി' വിദ്യാർത്ഥി ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അരങ്ങുണരും. സാഹിത്യ, സാമൂഹിക, രാഷ്ട്രീയ, സിനിമ മേഖലകളിൽ നിന്നുമായി 200ഓളം പ്രതിഭകൾ പങ്കെടുക്കുന്ന ഫെസ്റ്റിവൽ 2 ദിവസങ്ങളിലായി 5 വേദികളിൽ 50 ൽ കൂടുതൽ സെഷനുകളായാണ് നടക്കുന്നത്.

Advertisement

ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം എം. ടി വാസുദേവൻ നായർ കോഴിക്കോട് വച്ച് നിർവഹിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിധിൻ ഫാത്തിമ,വൈസ് ചെയർമാൻ അർഷാദ്, ജനറൽ സെക്രട്ടറി മുഹമ്മദ്‌ സഫ്‌വാൻ, ജോയിന്റ് സെക്രട്ടറി അശ്വിൻ നാഥ് എന്നിവർ ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.

Tags :
kerala
Advertisement
Next Article