Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട് പോളിങ് മെച്ചപ്പെടുന്നു: വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

04:12 PM Nov 20, 2024 IST | Online Desk
Advertisement

പാലക്കാട്: ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം പാലക്കാട് വിധിയെഴുതുമ്പോള്‍ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് മെച്ചപ്പെടുന്നു. ഉച്ചക്ക് മൂന്നു മണി വരെ 54.23 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-53.87, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളില്‍ പോളിങ് ഉയരുമ്പോള്‍ നഗരങ്ങളില്‍ താരതമ്യേന കുറവാണ്. പോളിങ് ആരംഭിച്ചത് മുതല്‍ ഗ്രാമങ്ങളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്.

Advertisement

അതിനിടെ, പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലായി. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തി. വോട്ടിങ് മന്ദഗതിയിലായതിനാല്‍ അധികമായി ഒരു ഓഫീസറെ കൂടി നിയോഗിക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി ഒബ്‌സര്‍വറോട് ആവശ്യപ്പെട്ടു. മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 100290 പേര്‍ സ്ത്രീകളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീന്‍ യൂനീറ്റില്‍ തകരാര്‍ കണ്ടെത്തി. ട്രൂലൈന്‍ സ്‌കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാര്‍ കണ്ടെത്തിയത്. മെഷീന്റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നല്‍കിയത്.

ഇടത് സ്വതന്ത്രന്‍ പി. സരിനും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തിയ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക വിദഗ്ധര്‍ എത്തി മെഷീന്‍ പരിശോധിച്ച് തകരാര്‍ പരിഹരിച്ചു. 88-ാം ബൂത്തില്‍ വോട്ടര്‍മാരുടെ വലിയ നിര ദൃശ്യമായിരുന്നു.പാലക്കാട്ടെ പിരായിരിയില്‍ ഇരട്ട വോട്ടെന്ന് പരാതി ഉയര്‍ന്നു. വോട്ടര്‍ പോളിങ് ബൂത്തില്‍ എത്തിയപ്പോഴാണ് എല്‍.ഡി.എഫ് ഏജന്റ് പരാതി ഉന്നയിച്ചത്. പിരായിരി ജി.എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം.പ്രിസൈഡിങ് ഓഫീസറുടെ നിര്‍ദേശ പ്രകാരം വോട്ടറുടെ ഫോട്ടോ എടുത്ത ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു.

Tags :
featuredkeralanewsPolitics
Advertisement
Next Article