Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട് പോളിങ് മന്ദഗതിയിൽ; ഇതുവരെ പോളിങ് 47.85 ശതമാനം

02:40 PM Nov 20, 2024 IST | Online Desk
Advertisement

പാലക്കാട്‌ :ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് നടന്നെങ്കിലും പിന്നീട് വേഗത കുറയുന്ന കാഴ്ചയാണ്. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് പോളിംഗിന് വേഗത കുറഞ്ഞു. ഉച്ചക്ക് 2:30ന് 47.85 ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്.

Advertisement

രാവിലെ 11 മണിവരെയുള്ള കണക്കിൽ 2021 ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല. 2021നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്. മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമാണ്. ഇരട്ടവോട്ട് സിപിഎം ഉയർത്തിയെങ്കിലും ബൂത്തുകളിൽ തർക്കങ്ങൾ ഇല്ല. അതേ സമയം, പാലക്കാട് നഗരസഭ പരിധിയിൽപ്പെടുന്ന ബൂത്ത് നമ്പർ 22 ൽ വി.വി പാറ്റ് തകരാർ കാരണം പോളിങ് മുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല. ഇവിടെ ആളുകളുടെ നീണ്ട നിര വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്.

Tags :
featuredkerala
Advertisement
Next Article