പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
05:34 PM Nov 30, 2024 IST | Online Desk
Advertisement
പാലക്കാട് : പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂര്‍ സെന്റ് തോമസ് മിഷന്‍ എല്‍ പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ത്രിതിയ (6) ആണ് മരിച്ചത്.കൃഷ്ണദാസ്-രജിത ദമ്ബതികളുടെ മകളാണ് മരിച്ച ത്രിതിയ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് വിദ്യാര്‍ത്ഥിനിയെ വാഹനം ഇടിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കവേ അതേ ബസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. പിന്നീട് ഇന്നലെ ആശുപത്രിയിലെത്തിച്ച ത്രിതിയ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.
Advertisement