പാലക്കാട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ് : സന്ദീപ് വാര്യർ
പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും സന്ദീപ് വാര്യർ. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനം ഫലം കണ്ടു. ഒരു കാര്യം നിസ്സംശയം പറയാം പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ്. ബിജെപി വഞ്ചിച്ചിരിക്കുന്നത് ബലിദാനികളെയാണ്. സന്ദീപ് വാര്യർ ഒന്നുമല്ല. ആരുമല്ല. പാലക്കാട് ബിജെപിയുടെ തോൽവിക്ക് കാരണം കെ സുരേന്ദ്രൻ ആണ്. കെ സുരേന്ദ്രൻ പാർട്ടിയിൽ നിന്ന് പുറത്തു പോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും രക്ഷപ്പെടില്ല. എന്നാൽ ഞാൻ ആഗ്രഹിക്കുന്നത് അയാൾ രാജിവെക്കരുത് എന്നാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. ഏത് മത്സരം എടുത്താലും എല്ലായിടത്തും കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട് ബിജെപി എന്നത്. യുഡിഎഫ് പ്രവർത്തകരുടെ അധ്വാനമാണ് ഇപ്പോഴുള്ള വിജയം എന്നും സന്ദീപ് വാര്യർ പറഞ്ഞു.