For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആളിക്കത്തി യുഡിഎഫ് പ്രതിഷേധം; ഇന്നലെ കണ്ടത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്; കെസുധാകരൻ എംപി

03:44 PM Nov 06, 2024 IST | Online Desk
ആളിക്കത്തി യുഡിഎഫ് പ്രതിഷേധം  ഇന്നലെ കണ്ടത് ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ട്  കെസുധാകരൻ എംപി
Advertisement

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അർധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് എസ്‌പി ഓഫീസിലേക്കുള്ള മാർച്ചിൽ സംഘർഷം. എസ്‌പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്.

Advertisement

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.രാവിലെ 11.30ഓടെയാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിന് മുന്നോടിയായി കോട്ടമൈതാനായിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടർന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ചു.200ലധികം പൊലീസുകാരെയാണ് എസ്പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്.

തീർത്തും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇന്നലെ നടന്നതെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിപിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. ഇന്നലെ നടന്ന പരിശോധന ദുരൂഹമാണ്. വേണ്ട നടപടികൾ പാലിച്ചല്ല പരിശോധന നടന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്ക് അവിടെ കേറി പരിശോധന നടത്താനുള്ള ഉത്തരവ് ആര് നൽകി. നിങ്ങളെ മുഖ്യമന്ത്രി സംരക്ഷിക്കുമായിരിക്കും. പക്ഷെ ജനങ്ങൾ നിങ്ങളെ വിടില്ല. നിയമപരമായി ഇതിനെ ഞങ്ങൾ നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു.

രാഹുലിന്റെ ശുക്രദശയാണ് ഇന്നലെ നടന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. സിപിഎമ്മിന്റെയും ബിജെപിയുടെയും അവിശുദ്ധ കൂട്ടുകെട്ട് ഇന്നലെ എല്ലാവരും കണ്ടു. പിണറായി വിജയൻ കള്ളപ്പണം ഉണ്ടാക്കിയത് പോലും ആരും ഉണ്ടാക്കിയിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. കെ സുരേന്ദ്രൻ കള്ളപ്പണം കൊണ്ട് പോയത് ഇവിടെ എല്ലാവർക്കും അറിയുന്നത് ആണല്ലോയെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണ ആരോപണങ്ങൾ ഉള്ളത് സിപിഎം-ബിജെപി നേതാക്കൾക്ക് എതിരെയാണ്. വഴി മാറി നേർവഴിക്ക് നടക്കാൻ സിപിഎമ്മിന് പറ്റി ഇല്ലെങ്കിൽ സിപിഎം ഇല്ലാതെയാകും. ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കുവാൻ ഉള്ള കരുത്ത് കോൺഗ്രസിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.