For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആവേശ കൊടുങ്കാറ്റായി പൽപക് അഗം ബാൻഡ് സംഗീത നിശ

ആവേശ കൊടുങ്കാറ്റായി പൽപക് അഗം ബാൻഡ് സംഗീത നിശ
Advertisement

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റി (പൽപക്) ന്റെ പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൽപ്പഗം - 24 ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടുംപ്രവാസി ചരിത്ര ത്തിൻറെ ഭാഗമായി മാറി. മൈതാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. പൽപ്പക് പ്രസിഡണ്ട് സക്കീർ പുതുനഗരം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനറും പല്പക് ജനറൽ സെക്രട്ടറിയുമായ പ്രേംരാജ് സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. വിശിഷ്ട അതിഥികൾക്കുള്ള ഉപഹാരങ്ങൾ ഹരീഷ് ശിവരാമകൃഷ്ണൻ വിതരണം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹംസ പയ്യന്നൂർ സംസാരിച്ചു. പതിനാറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പൽപക് വൈസ് പ്രസിഡൻറ് രാജേഷ് പരിയാരത്തിന് ആദ്യം കോപ്പി നൽകിക്കൊണ്ട് സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. ചടങ്ങുകൾക്ക് ശിവദാസ് വാഴയിൽ, പി എൻ കുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, വേണു കുമാർ, ജിജു മാത്യു, ഹരീഷ്, സി പി ബിജു, സുഷമ , രാജി ജയരാജ് എന്നിവർ നേതൃത്വം നൽകി.

Advertisement

സംഗീതത്തിൻറെ അകമറിഞ്ഞ ലോക പ്രശസ്തി നേടിയ ഹരീഷ് ശിവരമകൃഷ്ണൻറെ നേതൃത്വത്തിൽ കുവൈറ്റിൽ ആദ്യമായി എത്തിച്ചേർന്ന് അഗം ഫുൾ ബാൻഡ് സംഗീത നിശ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആസ്വാദകരിൽ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയർത്തി. കുവൈറ്റിലെ വേദികളിൽ പരിചിതമായ ഓർക്കസ്ട്ര കളിൽ നിന്ന് വേറിട്ട അനുഭൂതിയായി ആസ്വാദക ഹൃദയം കീഴടക്കി അഗംബ്രാൻഡ് സംഗീതത്തിന് ചലിക്കാനാവുന്ന വ്യത്യസ്ത സരണികളെ അനുഭവ വേദ്യമാക്കി. സംഘാടകരുടെ കണക്കുകളും തെറ്റിച്ചുകൊണ്ട് പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുമ്പേ കാണികൾ വേദിയിലേയ്ക്ക് ഒഴുകി എത്തി. കാലവും പ്രായവും കടന്നു സഞ്ചരിക്കുവാൻ സംഗീതത്തിന് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിൽ യുവതലമുറയെയും പഴയതലമുറയെയും ഒരുപോലെ കുളിരണിയിക്കുന്നതായി മാറി പൽപ്പഗം 24 ൻ്റെ സംഗീത സന്ധ്യ.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.