മുൻ രക്ഷാധികാരി പിബി മണിയന്റ് വിയോഗത്തിൽ പൽപ്പക് അനുശോചിച്ചു
കുവൈറ്റ് സിറ്റി : പൽപക് സ്ഥാപക നേതാവും രക്ഷാധികാരിയും പ്രിയങ്കരനുമായിരുന്ന മണിയേട്ടൻ എന്ന പ്ലാവിൽ ബാലസുബ്രഹ്മണ്യൻറെ വേർപാടിൽ അനുശോചന യോഗം ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. 50 വർഷത്തിലധികം കുവൈറ്റിൽ പ്രവാസജീവിതം നയിച്ച ശ്രീ. മണിയൻ ഏതാനും വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലം നിര്യാതനായി.
പൽപക് പ്രസിഡണ്ട് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന.സെക്രട്ടറി പ്രേംരാജ് സ്വാഗതം പറഞ്ഞു. പല്പക്ക് പ്രതിനിധികളെ കൂടാതെ നാട്ടിൽ നിന്നും നിരവധി അംഗങ്ങളും ഓൺലൈൻ ആയി പങ്കെടുക്കുകയും അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് പരേതൻറെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ നന്ദി അർപ്പിച്ചു.