കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ 'പൽപക്' അനുശോചിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ആധുനിക കുവൈറ്റിനെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സ്സബാഹിന്റെ നിര്യാണത്തിൽ പൽപക് അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഗവർണർ,ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി എന്നിങ്ങനെ നിരവധി ചുമതലകളിലൂടെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കുവഹിച്ചിരുന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽസ്സബാഹ് പ്രവാസി സമൂഹത്തോട് പ്രത്യേകിച്ച് ഇന്ത്യക്കാരോട് പുലർത്തിയിരുന്ന ബന്ധവും സ്നേഹവും നിസ്തുലമായിരുന്നു. ഇന്ത്യൻ സമൂഹത്തിന് എന്നെന്നും ഒർത്ത് വക്കാൻ ഒരു പിടി നല്ല ഓർമ്മകൾ മാറ്റി വച്ചാണ് അമീർ വിടവാങ്ങിയതെന്നും കുവൈറ്റ് ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പൽപക് പ്രസിഡസ്റ് പി എൻ കുമാർ, ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് എന്നിവർ അറിയിച്ചു.