Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പന്തളം രാജകുടുംബാംഗം പി.ജി. ശശികുമാര്‍ വര്‍മ്മ അന്തരിച്ചു

07:44 PM Feb 13, 2024 IST | Online Desk
Advertisement

തിരുവനന്തപുരം : പന്തളം രാജകുടുംബാംഗവും കൊട്ടാരം നിര്‍വാഹക സംഘം മുന്‍ അദ്ധ്യക്ഷനുമായ പി.ജി. ശശികുമാര്‍ വര്‍മ്മ അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisement

കോട്ടയം കിടങ്ങൂര്‍ പാറ്റിയാല്‍ ഗോദശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തില്‍ അംബികത്തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ജനനം. ദേശാഭിമാനിയില്‍ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. 2007ല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. വിരമിച്ച ശേഷവും വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം ദീര്‍ഘകാലം പന്തളം കേരളവര്‍മ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1996ലെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ ആയും വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഭാര്യ : മീര വര്‍മ്മ (കോട്ടയം പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരം) മക്കള്‍ : സംഗീത വര്‍മ്മ, അരവിന്ദ് വര്‍മ്മ ( സീനിയര്‍ സബ് എഡിറ്റര്‍ കേരളകൗമുദി) , മഹേന്ദ്ര വര്‍മ്മ (അക്കൗണ്ടന്റ്) . മരുമകന്‍: നരേന്ദ്രവര്‍മ്മ (സെക്ഷന്‍ ഓഫീസര്‍, സെക്രട്ടേറിയേറ്റ്). പന്തളം കൊട്ടാരത്തിലെ പൊതുദര്‍ശനത്തിന് ശേഷം നാളെ വൈകിട്ട് മൂന്നുമണിയോടെ സംസ്‌കാരം നടക്കും.

Advertisement
Next Article