For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചലച്ചിത്ര മേളയ്ക്കിടെ അക്കാഡമിയിൽ കലാപം,
രഞ്ജിത്തിനെ നീക്കണമെന്ന് കത്ത്

03:57 PM Dec 14, 2023 IST | ലേഖകന്‍
ചലച്ചിത്ര മേളയ്ക്കിടെ അക്കാഡമിയിൽ കലാപം  br രഞ്ജിത്തിനെ നീക്കണമെന്ന് കത്ത്
Advertisement

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയിൽ ചലച്ചിത്ര അക്കാഡമിയിൽ കലാപം. അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയിൽ അക്കാഡമി അംഗങ്ങൾ സമാന്തര യോഗം ചേരുകയും ചെയ്തു.
അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെതിരെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകി.
രഞ്ജിത്ത് കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. സംവിധായകൻ ഡോ. ബിജുവിനെതിരെയുള്ള വിമർശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയർമാൻറെ പല അഭിപ്രായങ്ങളും ചർച്ചയും വിവാദവും ആയിരുന്നു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിലെ ജനറൽ കൗൺസിൽ ഹാളിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമായിരുന്നു സമാന്തര യോഗം. യോഗസമയം തൊട്ടടുത്തുള്ള ചെയർമാൻറെ മുറിയിൽ രഞ്ജിത്ത് ഉണ്ടായിരുന്നു. 15 അംഗങ്ങളിൽ 9 പേർ ഈ യോഗത്തിൽ പങ്കെടുത്തു. ചില അംഗങ്ങൾ ഓൺലൈൻ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരൻ, മനോജ് കാന, എൻ അരുൺ, ജോബി, മമ്മി സെഞ്ചുറി അടക്കമുള്ള ജനറൽ കൗൺസിൽ അംഗങ്ങളാണ് സമാന്തര യോഗം ചേർന്നത്. യോഗം ഒരു മണിക്കൂറിലധികം നീണ്ടു.
ചെയർമാൻ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങൾക്ക് ഉള്ളത്. ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രത്തിൽത്തന്നെ അത്യപൂർവ്വ നടപടിയാണ് ഇത്. ചെയർമാൻറെ നിലപാടുകളെക്കുറിച്ച് ഏറെനാളായി അംഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്. അഭിമുഖ വിവാദത്തിന് പിന്നാലെ ഭിന്നത രൂക്ഷമാവുകയായിരുന്നു. സർക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
ഡോ. ബിജുവിനെക്കുറിച്ചുള്ള രഞ്ജിത്തിൻറെ പരാമർശങ്ങളിൽ സാംസ്കാരിക മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Advertisement

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.