Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് മാതാപിതാക്കൾ തടസമാകരുത്: ഹൈക്കോടതി

11:14 AM Jun 11, 2024 IST | Online Desk
Advertisement

കൊച്ചി: പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന്, മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല നിലപാട്. ജ‍ർമനിയിൽ വിദ്യാർഥിയായ ഇരുപത്തിയാറുകാരനായ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement

തൃശൂർ സ്വദേശിനിയുമായി പ്രണയത്തിലാണ്. താൻ മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ യുവതിയുടെ പിതാവ് തങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല. യുവതി വീട്ടുതടങ്കിലാണെന്നും തന്നോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ‌വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് തടവിലാണെന്ന് പറയപ്പെടുന്ന യുവതിയുമായി ഓൺലൈനായി സംസാരിച്ചു. വീട്ടുതടങ്കലിലാണെന്നും ഹ‍ർജിക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്നും അറിയിച്ചു. പ്രായപൂർത്തിയായവരുടെ വിവാഹം ഭരണഘടനാപരമായ അവകാശമാണെന്ന് പറഞ്ഞ കോടതി യുവതിയെ സ്വതന്ത്രയാക്കണമെന്നും ഹർജിക്കാരനായ യുവാവിനൊപ്പം ജീവിക്കട്ടെയെന്നും കോടതി ഉത്തരവിട്ടു.

Tags :
featuredkeralanews
Advertisement
Next Article