Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂറോപ്പയിൽ തത്തപ്പനി ; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍

12:52 PM Mar 07, 2024 IST | ലേഖകന്‍
Advertisement
Advertisement

ബെര്‍ലിന്‍: യൂറോപ്പില്‍ തത്തപ്പനി പടർന്നു പിടിച്ചു . പുതുവര്‍ഷം ആരംഭിച്ചിട്ട് തത്തപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയെന്നാണ് പുറത്തു വരുന്ന വിവരം . ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാന്‍ഡില്‍ ഒരു മരണവുമാണ് ഇപ്പോൾ സ്ഥിദ്ധീകരിച്ചിട്ടുള്ളത് . ജര്‍മനി, ഓസ്ട്രിയ,സ്വീഡന്‍ എന്നിവിടങ്ങളില്‍ നിരവധിപേർക്ക് തത്തപ്പനി ബാധിച്ച് ചികിത്സയിലുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സിറ്റാക്കോസിസ് എന്ന ജന്തുജന്യ രോഗമാണ് തത്തപ്പനി എന്ന് പൊതുവെ അറിയപ്പെടുന്നത്. ക്ലമൈഡിയോഫില സിറ്റാക്കി എന്ന ബാക്ടീരിയ മനുഷ്യരിലും പക്ഷികളിലും ഉണ്ടാകുന്ന രോഗമാണിത്. ന്യുമോണിയയായി തുടങ്ങി പല അവയവങ്ങള്‍ക്കും കേടുപാട് വരുത്താനും മരണത്തിന് കാരണമാകാനും സാധ്യതയുള്ള അസുഖമാണ് സിറ്റാക്കോസിസ്. മറ്റ് പക്ഷികളെ അപേക്ഷിച്ച് തത്തകളിലാണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ രോഗബാധിതര്‍ വാര്‍ഷിക ശരാശരിയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ഓസ്ട്രിയയില്‍ വര്‍ഷത്തില്‍ രണ്ട് കേസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ മാത്രം 14 ലധികം കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെന്മാര്‍ക്കില്‍ ഫെബ്രുവരി 27 വരെ 23 കേസ് റിപ്പോര്‍ട്ട് ചെയ്തു.

രോഗമുള്ള പക്ഷികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് രോഗാണു പ്രവേശിക്കുന്നത്. പനി, തലവേദന, ചുമ എന്നിവയാണ് മനുഷ്യരില്‍ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. പിന്നീട് ഇത് ന്യുമോണിയയായി മാറും. കൂടാതെ സന്ധിവേദന, തൊണ്ട വീക്കം, മൂക്കില്‍ നിന്ന് രക്തം വരിക, ക്ഷീണം, വിഷാദം എന്നീ ലക്ഷണങ്ങളും കാണിക്കാറുണ്ട്.

Advertisement
Next Article