പത്തനംതിട്ടയില്‍ ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തില്‍ സഹപാഠി അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്.ഇയാള്‍ കുറ്റം സമ്മതിച്ചതായും പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 22 നാണ് പനിയെ തുടർന്ന് പ്ലസ്ടു വിദ്യാർഥിനി ചികിത്സ തേടിയത്. അണുബാധ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സംശയം തോന്നിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. റിപ്പോർട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ വിദ്യാർഥിനിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. പെണ്‍കുട്ടി അമിത അളവില്‍ മരുന്നു കഴിച്ചെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി നേരത്തെ മൊഴി നല്‍കിയിരുന്നു. പിന്നീട് സഹപാഠിയുടേയും ഗർഭസ്ഥ ശിശുവിന്റെ സാമ്ബിളുകളടക്കം ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.