കോൺഗ്രസ് വനിത നേതാക്കളുടെ മുറിയിലെ പാതിരാ റെയ്ഡ്; റിപ്പോർട്ട് തേടി വനിതാകമ്മീഷൻ
09:12 PM Nov 18, 2024 IST
|
Online Desk
Advertisement
പാലക്കാട് : കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പാതിരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി സംസ്ഥാന വനിതാ കമ്മീഷൻ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ എന്നിവർ താമസിച്ചിരുന്ന മുറികളിൽ കള്ളപ്പണമുണ്ടെന്നാരോപിച്ച് പാതിരാത്രി പുരുഷ പൊലീസുകാർ പരിശോധന നടത്തിയ സംഭവത്തിലാണ് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി നൽകിയ പരാതിയെ തുടർന്നാണ് വനിതാ കമ്മീഷന്റെ ഇടപെടൽ. ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷയായ പി സതീദേവി അറിയിച്ചു.
Advertisement
Next Article