Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പേടിഎം ഓഹരികള്‍ നേട്ടത്തിലെത്തി

01:11 PM Feb 06, 2024 IST | Online Desk
Advertisement

മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ പേടിഎം ഓഹരികള്‍ നേട്ടത്തിലെത്തി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അഞ്ച് ശതമാനം നേട്ടമാണ് പേടിഎം ഓഹരികള്‍ക്ക് ഉണ്ടായത്.

Advertisement

തുടക്കത്തില്‍ 9.77 ശതമാനം നഷ്ടത്തോടെ 395.50 രൂപക്കാണ് പേടിഎം ഓഹരികള്‍ ബി.എസ്.ഇയില്‍ വ്യാപാരം തുടങ്ങിയത്. എന്നാല്‍, പിന്നീട് നേട്ടത്തിലേക്ക് ഓഹരികള്‍ എത്തുകയായിരുന്നു. ഒരാഴ്ചക്കിടെ 39 ശതമാനം ഇടിവാണ് പേടിഎം ഓഹരികള്‍ക്കുണ്ടായത്. പേടിഎം ലോവര്‍ സര്‍ക്യൂട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു.അതേസമയം, പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വില്‍ക്കാന്‍ കമ്പനി ചര്‍ച്ച തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച പുറത്ത് വന്നിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നി കമ്പനികളുമായാണ് ചര്‍ച്ച പുരോഗമിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ പേടിഎം നിഷേധിച്ചിരുന്നു.

പേടിഎം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നും ക്രെഡിറ്റ് ട്രാന്‍സാക്ഷന്‍ നടത്തരുതെന്നുമായിരുന്നു ആര്‍.ബി.ഐ ഉത്തരവ്. ഫെബ്രുവരി 29 മുതല്‍ വിലക്ക് പ്രാബല്യത്തിലാവുമെന്നും ആര്‍.ബി.ഐ അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ കെ.വൈ.സി ഡാറ്റ കൈകാര്യം ചെയ്തതില്‍ പേടിഎമ്മിന് ഗുരുതരപിഴവുണ്ടായെന്നാണ് ആര്‍.ബി.ഐയുടെ കണ്ടെത്തല്‍. ഇതിനൊപ്പം ആപ് വഴി കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നും ആര്‍.ബി.ഐ സംശയിക്കുന്നു.

Advertisement
Next Article