നൽകുന്നത് പെൻഷൻ കുടിശ്ശിക മാത്രം; ഇനിയുമുണ്ട് അഞ്ച് മാസം കുടിശ്ശിക
07:27 PM Apr 07, 2024 IST
|
Veekshanam
Advertisement
കൊച്ചി: സംസ്ഥാന സർക്കാർ ഉത്സവകാലത്ത് ഒന്നിലേറെ മാസങ്ങളിലെ പെൻഷൻ ഒരുമിച്ചു നൽകുന്നുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിന് പിന്നിലെ വസ്തുത മറ്റൊന്നാണ്. ഏഴു മാസങ്ങളായി വിവിധ പെൻഷനുകൾ മുടങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു. പെൻഷൻ മുടങ്ങിയത് സർക്കാരിനെതിരായ ജനരോഷം കൂടുതൽ ആളിക്കത്തുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏഴു മാസത്തെ കുടിശ്ശിക തുകയിൽ നിന്നും രണ്ടുമാസത്തേത് നൽകി മുഖം രക്ഷിക്കാനുള്ള സർക്കാരിന്റെ പരിശ്രമം. ചൊവ്വാഴ്ച മുതലാണ് വിതരണം ആരംഭിക്കുക. 3200 രൂപ വീതമാണ് ലഭിക്കുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ അഞ്ച് മാസത്തെ കുടിശിക അവശേഷിക്കും.
Advertisement
Next Article