For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ മണ്ഡലം വാര്‍ഷികവും, ചികിത്സാഫണ്ട് വിതരണവും

03:34 PM Oct 19, 2024 IST | Online Desk
പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ മണ്ഡലം വാര്‍ഷികവും  ചികിത്സാഫണ്ട് വിതരണവും
Advertisement

പോത്താനിക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ (കെ.എസ്.എസ്.പി.എ) പോത്താനിക്കാട് മണ്ഡലം വാര്‍ഷികം ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ സംഘടനകള്‍ക്ക് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. അസ്സോസിയേഷന്‍ പ്രസിഡന്‍റ് സാല്‍മോന്‍ സി കുര്യന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ് ചികിത്സാ സഹായം വിതരണം ചെയ്തു.

Advertisement

പി.എം. മൈതീന്‍ സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ് എന്‍.ഐ അഗസ്റ്റിന്‍ പുതിയ അംഗങ്ങളെ വരവേറ്റു. 80 വയസിനു മുകളില്‍ പ്രായമുള്ള അംഗങ്ങളെ കെ.സി ജോസ് ആദരിച്ചു. അസ്സോസിയേഷന്‍ രക്ഷാധികാരി റവ.ഫാ. പി.സി ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍, ജോര്‍ജ് പൗലോസ്, സി.എ അലിക്കുഞ്ഞ്, എം.വി. പൗലോസ്, ചിന്നമ്മ ജോണ്‍, ഇ.എ പൗലോസ്, ഗ്രേസി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സാല്‍മോന്‍ സി കുര്യന്‍ പ്രസിഡന്‍റ്, ജോര്‍ജ് പൗലോസ് സെക്രട്ടറി, ഷാജി സി ജോണ്‍ ട്രഷറാര്‍, ഗ്രേസി പോള്‍ വനിതാ ഫോറം പ്രസിഡന്‍റ് എന്നിവരെ തിരഞ്ഞെടുത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.