കളമശേരി പോലുള്ള അക്രമം ചെറുക്കാൻ ജനജാഗ്രത വേണം: പി.കെ കുഞ്ഞാലിക്കുട്ടി
01:26 PM Oct 30, 2023 IST
|
ലേഖകന്‍
Advertisement
തിരുവനന്തപുരം: കളമശേരി സ്‌ഫോടനം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാമെന്നും അതിനെതിരേ ശക്തമായ ജനജാഗ്രത വേണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അങ്ങനെ സംഭവിച്ചാൽ നമ്മെ എത്രത്തോളം ഉത്കണ്ഠാകുലരാക്കാമെന്നും ജനങ്ങളെ എത്രത്തോളം മുള്‍മുനയിലാക്കുമെന്ന് ഇന്നലെ വ്യക്തമായെന്നു കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സര്‍ക്കാരും പ്രതിപക്ഷവും ഇത്തരം സംഭവങ്ങളില്‍ എങ്ങനെ പെരുമാറണമെന്നും വ്യക്തമായി. മാധ്യമങ്ങളും വല്ലാതെ അതിര്‍ത്തി വിട്ട് പോയില്ല. പക്ഷെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഇത് അപകടകരമാണ്. കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണ്. ഇത്തരം സംഭവങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് പ്രതിപക്ഷ നിലപാടെന്നും കുഞ്ഞാലിക്കുട്ടി.
Advertisement
Next Article