സിപിഎമ്മിന്റെ വർഗ്ഗീയ ഒളിഅജണ്ട ജനം തിരിച്ചറിയും:ആർ വൈ എഫ്
പാലക്കാട്: സിപിഎം കേരളത്തിൽ ബിജെപിയ്ക്ക് അനുകൂലമായി നടപ്പിലാക്കുന്ന ഒളിഅജണ്ട പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ പറഞ്ഞു. ആർവൈഎഫ് പാലക്കാട് നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബാധിയ്ക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് ഉപതെരെഞ്ഞെടുപ്പിൽസിപിഎം- ബി ജെ പി നേതൃത്വം ശ്രമിയ്ക്കുന്നത്. കേരളത്തിൻ്റെ യുവജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം സഹായകമാകുമെന്നുംഅദ്ധേഹം പറഞ്ഞു.
ആർ വൈ എഫ് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ഇ. കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ്ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. ആർ വൈ എഫ് ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.ആർ എസ് പി ജില്ലാ സെക്രട്ടറി കെ. രാജൻ , കെ.എച്ച്.ദാന ചന്ദ്രൻ,ടി.എം . ചന്ദ്രൻ , വി.കെ.നിശ്ചലാനന്ദൻ, വിജരാഘവൻ, സുധീർ നെല്ലിയാമ്പതി,അജിത്ത് മുണ്ടൂർ , രാജു പിരായിരി , ചന്ദ്രിക എന്നിവർ സംസാരിച്ചു.