Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്;' സിപിഎമ്മിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം

11:00 AM Jun 07, 2024 IST | Online Desk
Advertisement

മലപ്പുറം: സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ജനമനസ്സുകളിൽ എൽ ഡി എഫിന് സ്ഥാനമില്ലെന്ന് തന്നെ ഈ തെരഞ്ഞെടുപ്പ് വിലയിരുത്തിയാൽ മനസ്സിലാകും. 'ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്' എന്ന തലക്കെട്ടിലാണ് സുപ്രഭാതം എഡിറ്റോറിയൽ. പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് മുഖപത്രം വിവരിക്കുന്നു.

Advertisement

സ്ഥിതി മെച്ചപ്പെടുത്താൻ കഴിയാതെ പോയത് മാത്രമല്ല നിലവിലുണ്ടായിരുന്ന വോട്ട് വിഹിതത്തിൽ വന്ന കുറവും സാധാരണക്കാരുടെ മനസ്സിൽ നിന്നും എൽ ഡി എഫ് അകന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നു. അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഎം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും നിറഞ്ഞാടിയതിന് ജനങ്ങളിട്ട മാര്‍ക്കാണ് ഒറ്റസംഖ്യയെന്ന് സുപ്രഭാതം കടന്നാക്രമിച്ചു.

ആരോഗ്യവും പൊതുവിതരണവും വിദ്യാഭ്യാസ വകുപ്പും കുത്തഴിഞ്ഞിട്ടും ഭരണകൂടം നോക്കുകുത്തികളായി മാറി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ് രാജില്‍ സംസ്ഥാനത്തെ പൗരാവകാശം വരെ ചവിട്ടിയരക്കപ്പെട്ടു. ക്ഷേമ പെന്‍ഷന് വേണ്ടി വയോജനങ്ങള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വന്നുവെന്ന പാപം ഇടതുസര്‍ക്കാരിന് കഴുകിക്കളയാനാവില്ലെന്നും സുപ്രഭാതം വിമര്‍ശിച്ചു. തുടര്‍ഭരണം നല്‍കിയ അധികാര ധാഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷതയാണെന്നും സുപ്രഭാതം ലീഗിനെ പുകഴ്ത്തി.

Tags :
featuredkeralanewsPolitics
Advertisement
Next Article