പെരിയ ഇരട്ടക്കൊലക്കേസ് വിധി: ക്രമിനലുകൾക്കുള്ള താക്കീത്; സിപിഎം അവരുടെ രാഷ്ട്രീയ സംസ്കാരം മാറ്റണം: ഹൈബി ഈഡന്‍ എം പി
12:33 PM Dec 28, 2024 IST | Online Desk
Advertisement
പെരിയ ഇരട്ടക്കൊലക്കേസ് വിധിയില്‍ പ്രതികരിച്ച് ഹൈബി ഈഡന്‍ എം പി. പെരിയ ഇരട്ടക്കൊലക്കേസ് വിധി ക്രിമിനലുകൾക്കുള്ള നിയമത്തിന്റെ താക്കീതാണെന്നും ഒരു നാടുമുഴുവൻ സ്നേഹിച്ച രണ്ടു ചെറുപ്പക്കാരുടെ നിഷ്ഠുരമായ കൊലപാതകത്തിന് ഒരു പരിധിവരെ നീതി ലഭിച്ചുവെന്ന് വിശ്വസിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന്റെ സംസ്കാരം ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisement