For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വ്യക്തിപരമായ അഭിപ്രായങ്ങൾ പാർട്ടിയുടേതല്ല; കങ്കണയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി

12:07 PM Sep 25, 2024 IST | Online Desk
വ്യക്തിപരമായ അഭിപ്രായങ്ങൾ പാർട്ടിയുടേതല്ല  കങ്കണയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി
Advertisement

ന്യൂഡൽഹി: പിൻവലിച്ച കർഷക നിയമങ്ങൾ തിരികെകൊണ്ടുവരണമെന്ന മാണ്ഡി എംപി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരെ ബിജെപി. പാർട്ടിയുടെ പേരിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപി നിലപാട്. കങ്കണയുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇത്തരത്തിലല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു.

Advertisement

'സമൂഹമാധ്യമങ്ങളിൽ ബിജെപി എംപി കങ്കണ റണാവത് പിൻവലിച്ച കർഷക നിയമങ്ങളെ കുറിച്ച് നടത്തിയ പരാമർശം വ്യാപകമായി പ്രചരിക്കുകയാണ്. എംപി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. ബിജെപിയുടെ പേരിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണ റണാവത്തിന് അധികാരമില്ല. കർഷക നിയമങ്ങളിൽ ബിജെപിയുടെ നിലപാട് ഇതല്ല,' ഭാട്ടിയ പറഞ്ഞു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കങ്കണ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപിക്കും കങ്കണയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തിയിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.