Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അക്കാദമിക് കലണ്ടർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജി തള്ളി

01:28 PM Sep 03, 2024 IST | Online Desk
Advertisement

ഏകപക്ഷീയമായ അക്കാദമിക് കലണ്ടറിനെതിരെ കെപിഎസ്ടിഎ ഫയൽ ചെയ്ത ഹർജിയെത്തുടർന്ന് 220 പ്രവൃത്തിദിനങ്ങളുള്ള അക്കാദമിക് കലണ്ടർ ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ച് റദ്ദാക്കി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അധ്യാപകർ, വിദ്യാഭ്യാസ വിചക്ഷണർ , മനശ്ശാസ്ത്രജ്ഞർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവ വരുമായി ചർച്ചകളും കൂടിയാലോചനകളും നടത്തി പുതിയ അക്കാദമിക് കലണ്ടർ തയ്യാറാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

Advertisement

അധ്യാപകരെക്കൊണ്ട് 220 ദിവസം ജോലി ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയോടെ നേരത്തെ കേസ് കൊടുത്ത സ്കൂൾ മാനേജർ കോടതിയിൽ തോറ്റിട്ടും പിൻമാറാൻ തയ്യാറാകാതെ വീണ്ടും അപ്പീൽ ഹർജിയുമായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഇന്ന് (03/09/2024) ബഹു. ഡിവിഷൻ ബഞ്ച് കേസ് പരിഗണിച്ചു. സിംഗിൾ ബഞ്ച് വിധി പറഞ്ഞപ്പോൾ മാനേജർക്ക് അവസരം നൽകിയില്ല എന്നും അതിനാൽ തൻ്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കെപിഎസ്ടിഎയ്ക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ് കണ്ണന്താനം കേസിൻ്റെ വസ്തുതകൾ കോടതിയിൽ അവതരിപ്പിച്ചു. കേസിൽ വിശദമായ വാദം കേട്ടതാണെന്നും എല്ലാ വസ്തുതകളും പരാമർശിച്ചുകൊണ്ടുള്ള വിധിന്യായമാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളതനുസരിച്ച് 09/09/2024 ന് ഹർജിക്കാർ അടക്കമുള്ള കേസുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഹിയറിംഗിന് ക്ഷണിച്ചിട്ടുണ്ടെന്നും ഹർജിക്കാർക്ക് പറയാനുള്ള കാര്യങ്ങൾ അവിടെ പറയാമെന്നും അതിനാൽ ഹർജി തള്ളണമെന്നും കെപിഎസ്ടിഎ വാദിച്ചു. സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ് നന്നായി പഠിച്ച് തയ്യാറാക്കിയതാണെന്നും അതിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്നും ഹർജിക്കാർക്ക് സർക്കാരിനോട് ആവശ്യങ്ങൾ അറിയിക്കാമെന്നും ബഹു. കോടതി അറിയിച്ചു. തുടർന്ന് ഹർജി തീർപ്പാക്കി. ഒരിക്കൽക്കൂടി നീതിപീഠത്തിലൂടെ അധ്യാപക പക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കാൻ കെപിഎസ്ടിയ്ക്ക് കഴിഞ്ഞു.

Tags :
news
Advertisement
Next Article