പുതുവത്സര തലേ ദിവസം രാത്രി പമ്പുകൾ അടച്ചിടും
01:35 PM Dec 14, 2023 IST
|
ലേഖകന്‍
Advertisement
കൊല്ലം: പുതുവത്സര തലേന്ന് (ഡിസംബർ 31) രാത്രിയിൽ സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനം. പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ വേണ്ടിയാണ് പമ്പുകൾ അടച്ചിടുന്നതെന്നാണ് ഫെഡറേഷന്റെ വിശദീകരണം.
പുതുവത്സര തലേന്ന് രാത്രി ഏഴു മണി മുതൽ ജനുവരി പുലർച്ചെ ആറുമണി വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടാനാണ് തീരുമാനിച്ചത്. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു. പുതുവത്സര ആഘോഷത്തിനിടെ പെട്രോൾ പമ്പുകൾക്ക് നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത്തവണ ഇത്തരം ആക്രമണങ്ങളിൽ നിന്ന് പെട്രോൾ പമ്പ് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ടോമി തോമസ് വ്യക്തമാക്കി.
Advertisement
Next Article