പിജി ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം
കൊൽക്കത്ത: ആർ ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം. ആശുപത്രിയുടെ മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. കൂടുതൽ ആളുകൾ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം.
പ്രതി സഞ്ജയ് റോയ് ക്രൂര ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക മുറിവുകളുള്ളതായും സിബിഐ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വനിത ഡോക്ടറുടെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട രൂക്ഷമായ ആരോപണങ്ങളാണ് ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഗോഷിനെതിരെ ഉയരുന്നത്. ഇത് ഒമ്പതാം ദിവസമാണ് സന്ദീപ് ഗോഷിനെ ചോദ്യം ചെയ്യുന്നത്. മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നത് കണ്ടെത്തിയതിനെത്തുടന്ന് ആരോപണങ്ങൾ അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.